എഐ ക്യാമറ വിവാദം: നിർണായക തെളിവുകൾ ഇന്ന് പുറത്തുവിടുമെന്ന് സതീശൻ; മൗനം തുടർന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

എഐ ക്യാമറ വിവാദത്തിൽ ഇന്ന് നിർണായക തെളിവുകൾ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്ത് തെളിവാകും പ്രതിപക്ഷ നേതാവ് പുറത്തുവിടുകയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തോട് മുഖ്യമന്ത്രി ഇതുവരെ മൗനം വിട്ടിട്ടില്ല

സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കുന്നുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും എഐ ക്യാമറ വിവാദം മുഖ്യമന്ത്രി പരാമർശിച്ചില്ല. ഇന്ന് സംസ്ഥാന സമിതിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗം ഒരിക്കൽ കൂടി ചേരാൻ സാധ്യതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കമാണ് സംസ്ഥാന സമിതിയുടെ മുഖ്യ അജണ്ട
 

Share this story