എഐ ക്യാമറ അഴിമതി ആരോപണം: കോടതിയെ സമീപിക്കുമെന്ന് കെ സുധാകരൻ

sudhakaran

എഐ ക്യാമറ അഴിമതി വിവാദത്തിൽ കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രസാഡിയോക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് വ്യക്തമായി. കരാറിലൂടെ വൻ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു

അതേസമയം പ്രസാഡിയോ കമ്പനിയുടെ കോഴിക്കോട് മലാപ്പറമ്പിലെ ഓഫീസ് യൂത്ത് ലീഗ് ഉപരോധിച്ചു. കമ്പനി അടച്ചുപൂട്ടണമെന്നും സാമ്പത്തിക ഇടപാടുകളിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
 

Share this story