എ ഐ കാമറ: കെല്‍ട്രോണിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

എ ഐ കാമറയുമായി ബന്ധപ്പെട്ട് കെല്‍ട്രോണിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് കെല്‍ട്രോണില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്്. ഈ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പി രാജീവ് അറിയിച്ചു.
എ ഐ കാമറയുമായി ബന്ധപ്പെട്ട് നടക്കുന്ന വിജലന്‍സ് അന്വേഷണത്തിനായി എല്ലാ വിവരങ്ങളും കെല്‍ട്രോണ്‍ കൈമാറുമെന്ന് പി രാജീവ് പറഞ്ഞു.ടെണ്ടര്‍ ഡോക്യുമെന്റ് അടക്കം എല്ലാ രേഖകളും കെല്‍ട്രോണ്‍ പ്രസിദ്ധീകരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊന്നും മറുച്ചുവയ്കാന്‍ ഇല്ല. ഉപകരാര്‍ കൊടുത്ത വിവരം കെല്‍ട്രോണ്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.
കെല്‍ട്രോണുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ എല്ലാം അനാവിശ്യമാണ്. ഇപ്പോള്‍ കെല്‍ട്രോണ്‍ വികസന പാതയിലാണ്. നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ സ്ഥാപനത്തിന്റെ പേരിനെ ബാധിക്കുന്നുണ്ട്. കെല്‍ട്രോണ്‍ ഉള്‍പ്പെടെയുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എഐ ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇതേപ്പറ്റി എല്ലാവര്‍ക്കും പരിശോധിക്കാവുന്നതാണ്. കെല്‍ട്രോണുമായി ബന്ധപ്പെട്ട് രണ്ട് വിവരാവകാശങ്ങളാണ് ലഭിച്ചത്. ഇതിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. സബ് കോണ്‍ട്രാക്ട് നല്‍കാനുള്ള അധികാരം കെല്‍ട്രോണിന് ഉണ്ട്. ഇതനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.സേഫ് കേരള പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിയതാണ്. സെയ്ഫ് കേരള അടക്കം മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഉയര്‍ന്ന പരാതി വിജിലന്‍സ് അന്വേഷിക്കുന്നുണ്ട് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വലിയൊരു പുകമറയാണ് സൃഷ്ടിച്ചിരിക്കുന്നത്’ 2013 ല്‍ ഉമ്മന്‍ചാണ്ടി 40 കോടി രൂപയ്ക്ക് 100 ക്യാമറകള്‍ സ്ഥാപിച്ചിരുന്നുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി രാജീവ് പറഞ്ഞു.