കേരളത്തിന് എയിംസ്: സാധ്യതാ പഠനത്തിന് 4 ആഴ്ച സമയം തേടി കേന്ദ്രം, ഹൈക്കോടതിക്ക് അതൃപ്തി
Feb 25, 2026, 15:04 IST
കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിലെ കേന്ദ്ര നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ മറുപടി നൽകാൻ നാല് ആഴ്ച സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു
അത്രയും സമയം നൽകാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ മറുപടി. എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേയെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ടാണ് തീരുമാനം നീളുന്നതെന്നും കോടതി ചോദിച്ചു
സാധ്യതാ പഠനം നടത്താൻ രണ്ടാഴ്ച കേന്ദ്രത്തിന് സമയം നൽകിയിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈൻ ആയി ഹാജരാകാനും കോടതി നിർദേശിച്ചു
