നെടുമ്പാശ്ശേരിയിൽ സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരൻ പിടിയിൽ
Thu, 9 Mar 2023

കൊച്ചി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരൻ അറസ്റ്റിൽ. വയനാട് സ്വദേശിയായ ഷാഫിയാണ് 1,487 ഗ്രാം സ്വർണവുമായി പിടിയിലായത്. ബഹ്‌റൈൻ-കോഴിക്കോട്-കൊച്ചി സർവീസ് വിമാനത്തിലെ ക്യബിൻ ക്രൂ അംഗമായ ഷാഫി സ്വർണം കടത്തുന്നുവെന്ന് കസ്റ്റംസ് പ്രിവന്റവ് കമ്മീഷണർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷാഫി അറസ്റ്റിലാകുന്നത്. ഷാഫിയുടെ ഇരുകൈയിലും പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. കൈ പുറത്ത് കാണാതിരിക്കാൻ ഫുൾസ്ലീവ് ഷർട്ട് ധരിച്ച് ഗ്രീൻ ചാനലിലൂടെ കടക്കാനായിരുന്നു ഷാഫിയുടെ ശ്രമം.