ഡൽഹി-തിരുവനന്തപുരം എയർ ഇന്ത്യ സർവീസ് റദ്ദാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ

air

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്. എയർ ഇന്ത്യ ബദൽ സംവിധാനം ഒരുക്കുന്നില്ലെന്നാണ് പരാതി. യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു

റീഫണ്ട് ഏഴ് ദിവസത്തിനകം നൽകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും ഇതോടെ പ്രതിസന്ധിയിലായി. ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൃശ്യപരത പൂജ്യത്തിലെത്തി

ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകി. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. റെയിൽ ഗതാഗതത്തെയും മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്.
 

Tags

Share this story