സാ​ങ്കേ​തി​ക ത​ക​രാ​ർ: ക​ണ്ണൂ​ർ-​ജി​ദ്ദ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം തി​രി​ച്ചി​റ​ക്കി

indian expres

കണ്ണൂർ: ക​ണ്ണൂ​ർ-​ജി​ദ്ദ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം തി​രി​ച്ചി​റ​ക്കി. ജി​ദ്ദ​യി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന എ​എ​ക്സ്ബി778 വി​മാ​ന​ത്തി​ന് എ​ൻ​ജി​ൻ ത​ക​രാ​ർ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി​യ​ത്.

180 ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യി വി​മാ​നം രാ​വി​ലെ 7.40 ന് ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്നു. ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്.

ആ​ദ്യം മം​ഗ​ളൂ​രു​വി​ൽ വി​മാ​നം ഇ​റ​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ക​ണ്ണൂ​രി​ലേ​ക്ക് തി​രി​ച്ചു​പോ​രു​ക​യാ​യി​രു​ന്നു. ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ടു പ​റ​ന്ന് ഇ​ന്ധ​നം കു​റ​ച്ച ശേ​ഷ​മാ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​ത്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags

Share this story