കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് രണ്ട് വിമാനങ്ങൾ

kannur

എയർ ഇന്ത്യ സർവീസുകൾ ഇന്നും റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ദമാം, അബുദാബി സർവീസുകളാണ് ഇന്ന് സർവീസ് നടത്താത്തത്. 5.15ന് പുറപ്പെടേണ്ട ദമാം, 9.30ന് പുറപ്പെടേണ്ട അബുദാബി സർവീസുകളാണ് റദ്ദാക്കിയത്.

കണ്ണൂരിൽ ഇന്നലെ നാല് സർവീസുകളാണ് റദ്ദാക്കിയത്. ഷാർജ, അബുദാബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇതേ തുടർന്ന് ഇന്നലെ വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രണ്ട് സർവീസുകൾ കൂടി റദ്ദാക്കിയത്.

ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയർ ഇന്ത്യയിൽ സർവീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിൻ ക്രൂ ജീവനക്കാർ സിക്ക് ലീവ് എടുക്കുകയായിരുന്നു.

Share this story