കൊച്ചി-ഷാർജ എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; കണ്ടെത്തിയത് റൺവേയിലേക്ക് നീങ്ങിയ ശേഷം

Air india

കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരർ. ഉച്ചയ്ക്ക് 2.35ന് ഷാർജക്ക് പോകേണ്ട വിമാനമാണ് തകരാറിലായത്. യാത്രക്കാരെ കയറ്റി വിമാനം റൺവേയിലേക്ക് നീങ്ങിയ ശേഷമാണ് തകരാർ കണ്ടത്തിയത്. 

പിന്നീട് യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം നൂറോളം യാത്രക്കാർ വിമാനത്തിലുണ്ട്. തകരാർ ഉടൻ പരിഹരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. 

എന്നാൽ ഇതേ വിമാനത്തിൽ ഇനി യാത്ര ചെയ്യാനില്ലെന്ന നിലപാടിലാണ് യാത്രക്കാർ. പകരം സംവിധാനം ഒരുക്കി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
 

Tags

Share this story