എയർ ഇന്ത്യ വിമാനങ്ങൾ ഇന്നും മുടങ്ങി; കൊച്ചി, കണ്ണൂർ നിന്നുള്ള സർവീസുകൾ റദ്ദാക്കി

air india

എയർ ഇന്ത്യ സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. ഇന്നും സർവീസുകൾ റദ്ദാക്കേണ്ടി വന്നു. കണ്ണൂരിൽ നിന്നുള്ള രണ്ട് സർവീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സർവീസുമാണ് റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും റദ്ദാക്കി

രാവിലെ കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട ദമാം, ബഹ്‌റൈൻ സർവീസുകളും മുടങ്ങി. ആഭ്യന്തര സെക്ടറിൽ ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി. കൊച്ചിയിൽ നിന്നുള്ള ചില സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. ദമാം, ബഹ്‌റൈൻ സർവീസുകളാണ് മുടങ്ങിയത്

അബുദാബി, റിയാദ്, ദമാം, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സർവീസ് സെക്ടറിൽ കൊച്ചിയിൽ നിന്നുള്ള ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്നലെ മുടങ്ങിയിരുന്നു.
 

Share this story