ഐഷ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത് വിഷമമുണ്ടാക്കുന്നതാണെന്ന് എംഎ ബേബി

baby

മുൻ എംഎൽഎ ഐഷ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. വ്യക്തിപരമായി അടുപ്പമുള്ള ആളാണ് ഐഷ പോറ്റി. പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നതാണെന്നും എംഎ ബേബി പറഞ്ഞു. ഐഷ പോറ്റിയെ അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും ബേബി പറഞ്ഞു

മൂന്ന് തവണ എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. മതിപ്പുണ്ടാക്കുന്ന തീരുമാനം അല്ല ഇതെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നുവെന്നും എംഎ ബേബി പറഞ്ഞു. ഐഷ പോറ്റിയുടെ പോക്ക് ഒരു തരത്തിലും സിപിഎമ്മിനെ ബാധിക്കില്ല

കൊട്ടാരക്കരയിലുണ്ടായ മാറ്റം തെരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ല. ഐഷ പോറ്റി ആർഎസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നു. അതൊക്കെ വല്ലാതെ വിഷമമുണ്ടാക്കുന്നതാണെന്നും എംഎ ബേബി പറഞ്ഞു
 

Tags

Share this story