അജീഷിന്റെ ഭാര്യക്ക് സർക്കാർ ജോലി, ധനസഹായമായി 10 ലക്ഷം; പ്രതിഷേധം അവസാനിപ്പിച്ചു

aji

മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ അജീഷ് എന്നയാൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. അജീഷിന്റെ ഭാര്യക്ക് സ്ഥിരം സർക്കാർ ജോലി എന്നതടക്കം സർവകക്ഷി യോഗത്തിൽ ഉറപ്പ് കിട്ടിയ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 

കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥനാണ് മരിച്ചതെന്നും എല്ലാ കടങ്ങളും എഴുതി തള്ളാമെന്ന് യോഗത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അജീഷിന്റെ ബന്ധു പ്രതികരിച്ചു. മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. 

അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ തിങ്കളാഴ്ച കൈമാറുമെന്നും യോഗത്തിൽ തീരുമാനമായി. കുടുംബം ആവശയ്‌പ്പെട്ടതിൽ 50 ലക്ഷത്തിൽ ബാക്കി 40 ലക്ഷം അനുവദിക്കുന്ന കാര്യത്തിൽ സർക്കാരിലേക്ക് ശുപാർശ ചെയ്യും.
 

Share this story