അനിൽ തെറ്റ് തിരുത്തി മടങ്ങി വരുമെന്നാണ് വിശ്വാസമെന്ന് അജിത് ആന്റണി

ajith

അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് തീർത്തും അപ്രതീക്ഷിതമായ തീരുമാനമായിരുന്നുവെന്ന് സഹോദരൻ അജിത് ആന്റണി. വാർത്ത വന്നതോടെ പപ്പ ദുഃഖിതനായി മാറി നിൽക്കുകയാണ്. ഇതിന് മുമ്പ് പപ്പയെ ഇത്രയും ദുർബലനായി കണ്ടിട്ടില്ല. അനിൽ ആന്റണിയുടെ തീരുമാനം ദുഃഖകരമാണെന്നും അജിത് പറഞ്ഞു. 

അനിൽ ആന്റണി തെറ്റ് തിരുത്തി മടങ്ങി വരുമെന്നാണ് വിശ്വാസം. ബിജെപിയുമായുള്ള ബന്ധം എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് അവരാണ്. അനിലിനെ കോൺഗ്രസിൽ നിലനിർത്താൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടതാകാം. ബിജെപി അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയും. അൽഫോൺസ് കണ്ണന്താനം അടക്കമുള്ളവർ ഇതിന് ഉദാഹരണമാണ്. കോൺഗ്രസ് മുമ്പ് നടപ്പാക്കിയ പദ്ധതികൾ പേര് മാറ്റുക മാത്രമാണ് ബിജെപി ചെയ്യുന്നതെന്നും അജിത് പറഞ്ഞു.
 

Share this story