ജമാഅത്തെ ഇസ്ലാമിക്കെതിരായ എകെ ബാലന്റെ പ്രസ്താവന വർഗീയമെന്ന് വിഡി സതീശൻ
മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ ജമാഅത്തെ ഇസ്ലാമിക്കെതിരെ നടത്തിയ പ്രസ്താവനയെ സിപിഎം അനുകൂലിക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന പ്രസ്താവന അപകടകരമാണ്. ബാലന്റേത് വർഗീയ പ്രസ്താവനയാണ്.
സിപിഎം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സ്വർണക്കൊള്ള കേസിൽ പ്രതികളെ സിപിഎം സംരക്ഷിക്കുകയാണ്. എന്തുകൊണ്ട് പത്മകുമാറിനെ സിപിഎം പുറത്താക്കുന്നില്ല. എകെജി സെന്ററിൽ ഇരുന്ന് ഒരാൾ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ്. പത്ത് കാർഡ് ഒരു ദിവസം തനിക്കെതിരെ ഇറക്കുന്നു. ഇതെല്ലാം കഴിയുമ്പോൾ അയാൾക്കെതിരെ ഒരു ഒറിജിനൽ കാർഡ് വരുമെന്നും സതീശൻ പറഞ്ഞു
അതേസമയം എകെ ബാലന്റെ വിവാദ പ്രസ്താവനക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ജമാഅത്തെ ഇസ്ലാമി അറിയിച്ചു. യുഡിഎഫ് വീണ്ടും കേരളത്തിൽ അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയെന്ന പ്രസ്താവനക്കെതിരെയാണ് നിയമനടപടിക്കൊരുങ്ങുന്നത്.
