എലത്തൂരിൽ എ കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ഇല്ല; പകരം 'കാഹളം മുഴക്കുന്ന മനുഷ്യൻ'

saseendran

എലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി എ കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ഇല്ല. കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് അനുവദിച്ചത്. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി. കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു. ക്ലോക്ക് ചിഹ്നം അനുവദിക്കണമെന്ന എ. കെ. ശശീന്ദ്രന്റെ ആവശ്യം അംഗീകരിച്ചില്ല. 

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ. കെ. ശശീന്ദ്രൻ മത്സരിച്ചത്. എൻസിപിയിലെ അജിത് പവാർ വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം അനുവദിച്ചതാണ് എലത്തൂരിൽ വിചിത്രമായ സാഹചര്യം സൃഷ്ടിച്ചത്. 

പി.കെ. ശശീന്ദ്രനെ അജിത് പവാർ പക്ഷം രംഗത്തിറക്കിയതോടെ എലത്തൂരിലെ വോട്ടർമാർക്ക് സുപരിചിതമായ ക്ലോക്ക് ചിഹ്നം അപരന് ലഭിക്കുകയായിരുന്നു. ഇതോടെ എ.കെ. ശശീന്ദ്രന് 'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്ന പുതിയ ചിഹ്നത്തിൽ ജനവിധി തേടേണ്ടി വരുന്നത്.

Tags

Share this story