എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വം: എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം

saseendran

മന്ത്രി എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിൽ തർക്കം. എലത്തൂർ മണ്ഡലത്തിൽ മുക്കം മുഹമ്മദിനെ സ്ഥാനാർഥിയാക്കണമെന്ന പ്രമേയം ജില്ലാ കമ്മിറ്റി യോഗം പാസാക്കി. എന്നാൽ സ്ഥാനാർഥിയെ പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കുമെന്ന് ഒരു വിഭാഗം വാദിച്ചു

യോഗത്തിന് ശേഷം നേതാക്കൾ തമ്മിൽ പുറത്ത് വാക്കേറ്റമുണ്ടാകുകയും ചെയ്തു. എൻസിപി ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു നേതാക്കൾ പരസ്യമായി തമ്മിലടിച്ചത്. ശശീന്ദ്രൻ അനുകൂല വിഭാഗവും എതിർക്കുന്ന വിഭാഗവും തമ്മിലായിരുന്നു തർക്കം

ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ എലത്തൂരിൽ സ്ഥാനാർഥിയാക്കണമെന്ന് കമ്മിറ്റി അംഗം പ്രമേയം അവതരിപ്പിച്ചു. 86 പേർ പങ്കെടുത്ത യോഗത്തിൽ മൂന്ന് പേർ ഒഴികെ ബാക്കിയെല്ലാവരും പ്രമേയത്തെ പിന്തുണച്ചു. പ്രമേയം അംഗീകരിച്ച പേര് മേൽക്കമ്മിറ്റിയെയും ദേശീയ നേതൃത്വത്തെയും അറിയിക്കുമെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.
 

Tags

Share this story