ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല; ആരോപണങ്ങൾ പരിശോധിക്കും: കെ കെ ശൈലജ
Sun, 19 Feb 2023

ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് മുൻ മന്ത്രി കെ കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. സിപിഎം ആർക്കും മയപ്പെടുന്ന പാർട്ടിയല്ല. കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തും. അതല്ലെങ്കിൽ അവരെ മാറ്റി നിര്ത്തുമെന്നും ശൈലജ പറഞ്ഞു
ആകാശ് തില്ലങ്കേരിയെ സഹായിക്കുന്ന പ്രാദേശിക സിപിഎം പ്രവർത്തകർക്കെതിരെ സിപിഎം കഴിഞ്ഞ ദിവസം ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ആകാശിനെ സഹായിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നാണ് ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ മുന്നറിയിപ്പ്. എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ കണ്ണൂരിൽ എത്തും മുമ്പ് ആകാശ് വിവാദം പരിഹരിക്കാനുള്ള നീക്കമാണ് സിപിഎമ്മിൽ നടക്കുന്നത്.