ആകാശ് തില്ലങ്കേരി ഒളിവില്‍; സോഷ്യല്‍ മീഡിയയില്‍ സജീവം

Local

ആകാശ് തില്ലങ്കേരി ഒളിവിലോ? ആകാശ് ഒളിവിലാണ് എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും സജീവമാണ്.   ഫേസ്ബുക്കിൽ പുതിയ പോസ്റ്റുകള്‍ ആകാശ് പോസ്റ്റ്‌ ചെയ്യുന്നുണ്ട്. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്ന പോസ്റ്റാണ് ആകാശ് എഫ്ബിയില്‍ ഏറ്റത്.  രണ്ട് കൊലപാതക കേസുകളില്‍ പ്രതിയായത് പാർട്ടിക്ക് വേണ്ടിയാണെന്ന് ആവർത്തിക്കുന്നതാണ്  പുതിയ പോസ്റ്റ്.

കഴിഞ്ഞദിവസം വനിതാ നേതാവിനെ അധിക്ഷേപിച്ച കുറ്റത്തിന് പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് തില്ലങ്കേരി ഒളിവിലാണെന്ന വിശദീകരണമാണ് പോലീസ്  നല്‍കുന്നത്.  എന്നാൽ ആകാശ് സോഷ്യല്‍ മീഡിയകളില്‍  പോസ്റ്റുകളും കമന്റുകളുമായി   സജീവമാണ്.   പാർട്ടിക്കെതിരേ പരോക്ഷമായ വിമർശനങ്ങളാണ് ആകാശ്   ഉന്നയിക്കുന്നത്.

തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ വെള്ള പൂശണമെങ്കിൽ പ്രസ്താവനകൾ പോരാതെ വരും എന്ന കുറിപ്പാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചത്. പാർട്ടി സംഘർഷത്തിന്റെ ഭാഗമായാണ് തനിക്കെതിരേയുള്ള കേസുകളൊക്കെയും എന്നും ആകാശ് പറഞ്ഞുവെക്കുന്നുണ്ട്. സാമ്പത്തിക ലാഭം ഉണ്ടാക്കാൻ വേണ്ടിയല്ല കൊലക്കേസിൽ പ്രതിയായത് എന്നും  ആകാശ് കുറിക്കുന്നു. 

ആകാശ് തില്ലങ്കേരിക്കെതിരെ  ഔദ്യോഗിക  നേതൃത്വം ശക്തമായ പ്രതികരണങ്ങള്‍  ഫേസ്ബുക്കിൽ കൂടി നടത്തിയിരുന്നു. അവർക്കെതിരെയുള്ള ശക്തമായ മറുപടിയാണ്  പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ആകാശ് തില്ലങ്കേരി നടത്തിയിരിക്കുന്നത്.

Share this story