ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി നാട് കടത്താൻ നീക്കം; കേസുകൾ പരിശോധിക്കുന്നു

akash

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി നാടു കടത്താൻ പോലീസ് നീക്കം. ഇതിന് മുന്നോടിയായി ആകാശ് ഉൾപ്പെട്ട കേസുകൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനിടെ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ്. ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ശ്രീലക്ഷ്മിയെ അധിക്ഷേപിക്കുന്നത്.

ടവർ ലൊക്കേഷൻ മനസിലാക്കാൻ കഴിയുന്നില്ലെന്നും ആകാശിനെ കണ്ടെത്താൻ കഴിയുന്നില്ലെന്നുമാണ് ഡി.വൈ.എസ്.പിയുടെ വിശദീകരണം. ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് ഡിവൈഎഫ്‌ഐ, പാർട്ടി പ്രവർത്തകർക്ക് സിപിഎം നൽകിയ നിർദേശം. ക്വട്ടേഷൻ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാർട്ടി അണികളെ അറിയിച്ചിട്ടുണ്ട്

കഴിഞ്ഞ ദിവസം സിപിഎമ്മിനെ കുരുക്കി ആകാശ് നടത്തിയ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയിട്ടുണ്ടെന്നും എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെ കൊണ്ട് അത് ചെയ്യിച്ചതെന്നും ആകാശ് പറഞ്ഞിരുന്നു.
 

Share this story