അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേരും; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകും

Akhil Marar

സംവിധായകൻ അഖിൽ മാരാർ ട്വന്റി ട്വന്റി പാർട്ടിയിൽ ചേരും. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ ട്വന്റിട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബ് അഖിൽ മാരാർക്ക് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം. കൊട്ടാരക്കരയിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയായേക്കും

നേരത്തെ കോൺഗ്രസിലും ബിജെപിയിലും പ്രവർത്തിച്ചയാളാണ് അഖിൽ മാരാർ. അടുത്തിടെ കോൺഗ്രസിന്റെയും വിഡി സതീശന്റെയും പരിപാടികളിൽ ഇയാൾ സജീവമായിരുന്നു. കോൺഗ്രസുമായി സീറ്റ് ചർച്ച നടത്തിയ ശേഷമാണ് അഖിൽ മാരാർ ട്വന്റിട്വന്റിയിൽ ചേരുന്നത്

നേമം, ധർമടം, ചടയമംഗലം എന്നീ മണ്ഡലങ്ങളിൽ ഒന്നിൽ തന്നെ സ്ഥാനാർഥിയാക്കണമെന്ന് അഖിൽ മാരാർ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. ചടയമംഗലത്ത് പരിഗണിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും കോൺഗ്രസ് പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് ട്വന്റി ട്വന്റി വഴി എൻഡിഎ സ്ഥാനാർഥിയാകാനുള്ള നീക്കം
 

Tags

Share this story