പന്തീരങ്കാവ് യുഎപിഎ കേസ്: അലനും താഹയും ജയിൽ മോചിതരായി
Sep 11, 2020, 15:43 IST
യു.എ.പി.എ കേസില്‍ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ഇന്ന് ജയില്‍ മോചിതരായി. കൊച്ചി എന്‍.ഐ.എ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ചത്തില്‍ ഇരുവരും സന്തോഷം പങ്കുവച്ചു.
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ 2019 നവംബറിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. അതേസമയം അലന്റേയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ആവശ്യം കൊച്ചിയിലെ എന്‍.ഐ.എ കോടതി തള്ളുകയായിരുന്നു.