ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി; നഗരസഭാ ചെയർപേഴ്സണെ ചൊല്ലി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ
Dec 28, 2020, 12:23 IST
ആലപ്പുഴയിൽ സൗമ്യ രാജിനെ നഗരസഭാ ചെയർപേഴ്സണായി തെരഞ്ഞെടുത്തതിന് പിന്നാലെ സിപിഎമ്മിൽ പരസ്യ പ്രതിഷേധം. കെ ജയമ്മയെ ചെയർപേഴ്സൺ ആക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പാർട്ടി പതാകയുമായി തെരുവിലിറങ്ങി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിപി ചിത്തരഞ്ജനെതിരെ മുദ്രവാക്യവുമായാണ് കുറച്ചുപേർ നഗരത്തിൽ പരസ്യ പ്രതിഷേധം നടത്തിയത്. ലക്ഷങ്ങൾ കോഴ വാങ്ങി പ്രസ്ഥാനത്തെ വിറ്റു എന്നതടക്കമുള്ള മുദ്രവാക്യമാണ് പ്രവർത്തകർ വിളിച്ചത്
സിപിഎമ്മിൽ ഇത്തരമൊരു പരസ്യ പ്രതിഷേധം അപൂർവമാണ്. ആലപ്പുഴ സിപിഎമ്മിൽ വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികളുണ്ടായേക്കാമെന്ന സൂചന കൂടിയാണ് പ്രതിഷേധം നൽകുന്നത്.