എറണാകുളം ജനറൽ ആശുപത്രിയിൽ അക്രമം നടത്തിയ ആലപ്പുഴ സ്വദേശി പിടിയിൽ
Thu, 18 May 2023

എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അക്രമം നടത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി അനിൽ കുമാറാണ് ഇന്നലെ രാത്രി സംഘർഷമുണ്ടാക്കിയത്. വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ അസഭ്യ വർഷം നടത്തിയ ഇയാളെ പോലീസും ജീവനക്കാരും ചേർന്ന് കീഴടക്കുകയായിരുന്നു. തമിഴ്‌നാട്ടുകാരായ രണ്ട് പേർക്കൊപ്പമെത്തിയ ഇയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു.