ഇറാനിയൻ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ ജോർജ് നാട്ടിലേക്ക്

Kerala

ആലപ്പുഴ: ദുബായ് ബേസ്ഡ് സീ സ്റ്റാർ ഷിപ്പിങ് കമ്പനിയിലെ ഇറാൻ ചരക്ക് കപ്പലിൽ ആണ് ജെറിൻ ജോലി ചെയ്തിരുന്നത്. ഗൾഫ് മേഖലയിലെ യുദ്ധത്തെ തുടർന്നുണ്ടായ അനിശ്ചിതത്തെ തുടർന്ന് കപ്പലിന് യാത്ര തുടരാൻ കഴിഞ്ഞില്ല. കപ്പലിൽ അകപ്പെട്ട ജെറിൻ ജോർജിനെ നാട്ടിലെത്തിക്കാനുള്ള സഹായമായി കുടുംബം കെ.സി. വേണുഗോപാൽ എംപിയെ സമീപിച്ചിരുന്നു. തുടർന്ന് വേണുഗോപാൽ വിദേശകാര്യ മന്ത്രാലയവുമായും ഇറാൻ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തി.

എന്നാൽ ഇറാൻ തീരത്ത് എത്തിയ ശേഷം കപ്പലിന്‍റെ ക്യാപ്റ്റൻ അനുമതി ലഭിച്ച എങ്കിൽ മാത്രമേ ജെറി ജോണിന് നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നതാണ് ഇറാൻ അംബാസിഡർ എംപിയെ അറിയിച്ചത്. തുടർന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയിലെ അംബാസിഡറുമായും കെ.സി. വേണുഗോപാൽ ഇടപെട്ട് ആശയവിനിമയം നടത്തി ഇറാൻ തീരത്തേക്ക് കപ്പലടിപ്പിക്കുന്നതിനായി ശ്രമം തുടർന്നു. തത്ഫലമായി ജെറി ജോണിന് കപ്പൽ നിന്ന് ഇറക്കാനുള്ള അനുമതി കമ്പനിയിൽ നിന്ന് ലഭിച്ചു. ഇറാന്‍റെയും അർമേനിയുടേയും അതിർത്തിയോട് ചേർന്ന് ഒരു ഹോട്ടലിലാണ് എല്ലാ സൗകര്യങ്ങളോടു കൂടിയും ജെറി ജോൺ ഇപ്പോഴുള്ളത്.

കപ്പൽ നിന്ന് പുറത്തിറങ്ങിയ ജെറിൻ ജോൺ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ജെറിൻ ജോണിന്‍റെ കുടുംബാംഗങ്ങളുമായി കെ.സി. വേണുഗോപാൽ എംപിയും ആശയവിനിമയം നടത്തി ഇപ്പോഴത്തെ സ്ഥിതിഗതികൾ വിവരിച്ചു. ഇറാൻ വഴി നാട്ടിലേക്ക് എത്താൻ വിമാനങ്ങൾ ഇല്ലാത്തതിനാൽ അർമേനിയ വഴിമാത്രമേ നാട്ടിലേക്ക് ജെറിൻ ജോണിന് തിരിക്കാനാകൂ. അർമേനിയ വിസയ്ക്കുള്ള നടപടിക്രമങ്ങൾക്കായി എംബസിയെ കെ.സി. വേണുഗോപാൽ ബന്ധപ്പെട്ടിട്ടുണ്ട്. വിസ നടപടികൾ പൂർത്തിയാക്കുന്ന മുറയ്ക്ക് എംപിയുടെ ചെലവിൽ ടിക്കറ്റ് എടുത്തു നൽകി ജെറിൻ ജോണിനെ നാട്ടിലെത്തിക്കും.

Tags

Share this story