അമ്പലപ്പുഴയിൽ മൂന്നുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ
Feb 15, 2020, 15:02 IST
ആലപ്പുഴയിൽ മൂന്ന് വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം. അമ്പലപ്പുഴയിലാണ് സംഭവം. ഗുരുതര പരുക്കുകളോടെ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രണ്ടാനച്ഛൻ പുതുവൽ സ്വദേശി വൈശാഖിനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷമാണ് പോലീസിൽ ഏൽപ്പിച്ചത്. വൈശാഖിന്റെ ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ആൺകുട്ടിയാണ് മർദനത്തിന് ഇരയായത്.
കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം സാരമായി പരുക്കേറ്റ നിലയിലാണ്. ശരീരത്തിലാകെ മുറിപ്പാടുകളാണ്. രണ്ട് ദിവസം മുമ്പാണ് കുട്ടിയെ ഇയാൾ ക്രൂരമായി മർദിച്ചത്. അവസ്ഥ മോശമായതോടെ നാട്ടുകാരും വാർഡ് കൗൺസിലറുമടക്കം ശനിയാഴ്ച വീട്ടിലെത്തി പരിശോധിക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.