ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച ക്ഷേത്രം പൂജാരി അറസ്റ്റിൽ

sanu

ആലപ്പുഴ വള്ളികുന്നത്ത് വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയിൽ. വൈക്കം ടിവി പുരം സ്വദേശി സനുവിനെയാണ് പിടികൂടിയത്. മാവേലിക്കര തഴക്കരയിലെ ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. കട്ടച്ചിറ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. ഇയാൾക്കെതിരെ വേറെയും പരാതികളുണ്ടെന്ന് പോലീസ് പറയുന്നു

ക്ഷേത്രങ്ങളിലെത്തുന്ന വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിച്ച് വീടുകളിൽ എത്തി ഇവരെ വശത്താക്കുന്നതായിരുന്നു ഇയാളുടെ രീതി. സമാനമായ കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെയുണ്ട്.
 

Share this story