രമ്യയുടെ പാട്ട് തത്കാലം വേണ്ടെന്ന് ആലത്തൂരുകാർ; കെ രാധാകൃഷ്ണന് മുന്നേറ്റം

radhakrishnan

ആലത്തൂരിൽ സിറ്റിംഗ് എംപി രമ്യ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന് മുന്നേറ്റം. നിലവിൽ കെ രാധാകൃഷ്ണൻ 16,888 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണത്തെ പോലെ രമ്യ ഹരിദാസ് പാട്ടുംപാടി ജയിക്കുമെന്ന യുഡിഎഫ് പ്രതീക്ഷകൾക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. 

ആലത്തൂരിൽ വിജയപ്രതീക്ഷയുണ്ടെന്ന് കെ രാധാകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. ലക്ഷക്കണക്കിന് വോട്ടുകൾ ഇനിയും എണ്ണാനുണ്ടെന്നും കെ രാധാകൃഷ്ണൻ പ്രതികരിച്ചു

2019ൽ ആലത്തൂരിൽ 1,58,968 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലായിരുന്നു രമ്യ ഹരിദാസ് വിജയിച്ചത്. എന്നാൽ ഈ ഭൂരിപക്ഷവും മറികടന്ന് കെ രാധാകൃഷ്ണനെ ആലത്തൂരിലെ ജനങ്ങൾ ഏറ്റെടുക്കുന്നതാണ് വോട്ടെണ്ണൽ തുടരുമ്പോൾ കാണാനാകുന്നത്.
 

Share this story