എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രതാ നിർദേശം

manjappitham

മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളിലും ക്ലോറിനേഷൻ നടത്തും. 

ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധജനം കൊണ്ട് മാത്രമേ നിർമിക്കാവൂ. സ്‌കൂളുകളിലെ കുടിവെള്ള സ്രോതസ്സുകൾ ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദേശിച്ചു. മഞ്ഞിപ്പിത്തവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്

ജാഗ്രതാ നിർദേശമുള്ള നാല് ജില്ലകളിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ ഡിഎംഒമാർക്കും ജില്ലാ കലക്ടർമാർക്കും മന്ത്രി നേരത്തെ നിർദേശം നൽകിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണം കണ്ടാൽ സ്വയം ചികിത്സക്ക് മുതിരരുതെന്നും വൈദ്യസഹായം തേടണമെന്നും മന്ത്രി നിർദേശിച്ചു.
 

Share this story