നേതൃത്വവുമായുള്ള അകൽച്ച; കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാതെ മുല്ലപ്പള്ളി

mullappally

റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ല. സംസ്ഥാന നേതൃത്വവുമായുള്ള അകൽച്ചയാണ് പ്രധാന കാരണം. പങ്കെടുക്കില്ലെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം തന്നെ അവഗണിക്കുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ പരാതി. 

1969ന് ശേഷമുള്ള എല്ലാ പ്ലീനറി സമ്മേളനങ്ങളിലും മുല്ലപ്പള്ളി പങ്കെടുത്തിട്ടുണ്ട്. എന്നാൽ കെ സുധാകരൻ കെപിസിസി പ്രസിഡന്റായ ശേഷം കടുത്ത അവഗണന നേരിടുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ പരാതി. ഒരു തരത്തിലുള്ള കൂടിയാലോചനയും നടത്തുന്നില്ലെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.
 

Share this story