സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി; മുഖ്യമന്ത്രി തിരൂരങ്ങാടിയിൽ

pinarayi

താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി പി ജോയ് അറിയിച്ചു. താലൂക്കുതല അദാലത്തകളും മാറ്റിവെച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരങ്ങാടിയിൽ എത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരുമായി യോഗം ചേർന്നു. എട്ട് മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിരൂരങ്ങാടിയിൽ എത്തിയിട്ടുണ്ട്. 

ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ മേയ് 8 മുതൽ 11 വരെ തൃശ്ശൂർ മലപ്പുറം ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന തീരസദസ് പരിപാടികൾ മാറ്റിവെച്ചു. മെയ് 14 മുതൽ തീരസദസുകൾ നടക്കും.
 

Share this story