വീണ വിജയനെതിരായ ആരോപണത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണം: മുരളീധരൻ

muraleedharan

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ മുരളീധരൻ എംപി. കേന്ദ്ര ഏജൻസി മാത്രം അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല. അന്തർധാര സജീവമാണ്. കേസ് ഒതുക്കാനാണ് ഈ അന്തർധാരയെന്നും മുരളീധരൻ പറഞ്ഞു

പ്രധാനമന്ത്രിയെ അടുത്ത് കിട്ടിയിട്ടും കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചില്ല. കേന്ദ്രത്തിനെതിരെ സമരം നടത്താൻ ഒരുങ്ങുന്നവർക്ക് പ്രധാനമന്ത്രിയെ അടുത്തു കിട്ടിയപ്പോൾ കാര്യങ്ങൾ പറയാമായിരുന്നു. തൃശ്ശൂരിൽ സിപിഐയെ ബലിയാടാക്കുമെന്ന് ഉറപ്പായി. വേറെ എവിടെയൊക്കെ ആരൊക്കെ ബലിയാടാകുമെന്ന് കാത്തിരുന്ന് കാണാമെന്നും മുരളീധരൻ പറഞ്ഞു.
 

Share this story