കാലുവാരിയെന്ന ആരോപണം: ജി സുധാകരനോട് തന്നെ ചോദിക്കണമെന്ന് എം വി ഗോവിന്ദൻ

govindan

കായംകുളത്ത് മത്സരിച്ചപ്പോൾ തന്നെ ചിലർ കാലുവാരിയെന്ന മുൻ മന്ത്രി ജി സുധാകരന്റെ ആരോപണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണം സംബന്ധിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇടുക്കിയിലെ കർഷകർ രാജ്ഭവന് മുന്നിൽ പ്രതിഷേധിക്കുന്ന ദിവസം ഇടുക്കിയിലേക്ക് പോകാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം അവരോടുള്ള വെല്ലുവിളിയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു

കർഷകർ നേരത്തെ തീരുമാനിച്ചതാണ് സമരം. അതിന്റെ പ്രചാരണവും അവർ നടത്തിയിരുന്നു. കർഷകരുടെ ആശങ്ക പരിഹരിക്കാനാണ് ഗവർണർ ശ്രമിക്കേണ്ടത്. എന്നാൽ എല്ലാവരോടും വെല്ലുവിളിയുടെ സ്വരമാണ് ഗവർണർക്കെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story