അനുവദിച്ച തുക തീർന്നു; ഗവർണറുടെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ
Fri, 10 Feb 2023

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമാന യാത്രാച്ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചിരുന്ന തുക ചെലവാക്കി കഴിഞ്ഞതിനാലാണ് അധിക തുക അനുവദിച്ചത്. ഡിസംബർ 30നാണ് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടത്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്
നേരത്തെ രാജ്ഭവനിലെ താത്കാലിക ഫോട്ടോഗ്രാഫറെയും 20 താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്ന ഗവർണറുടെ ആവശ്യം വിമർശനത്തിന് ഇടയാക്കിയിരുന്നു. ഗവർണറുടെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സർക്കാർ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു.