മാർച്ചിൽ വാർഷിക പരീക്ഷക്കൊപ്പം തന്നെ പ്ലസ് വൺ സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകളും നടത്തും

exam

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ചിൽ വർഷാന്ത്യ പരീക്ഷക്കൊപ്പം നടത്താൻ പൊതു വിദ്യാഭാസ വകുപ്പിന്‍റെ ഉത്തരവ്. പരീക്ഷാ നടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതു വിദ്യാഭാസ ഡയറക്‌ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സാധാരണയായി ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ് ഈ പരീക്ഷകൾ നടത്താറ്.

പ്ലസ് ടു പരീക്ഷകൾ നടക്കുന്ന ദിവസങ്ങളിൽ ഉച്ചക്കുശേഷമോ പരീക്ഷ ഇല്ലാത്ത ദിവസങ്ങളിലോ നടത്താനാണ് തീരുമാനം. അധ്യയന ദിവസങ്ങൾ നഷ്ടമാവാതെയും അധ്യാപകർക്ക് ജോലിഭാരം കുറയ്ക്കുമെന്നും ശുപാർശയിൽ വ്യക്തമാക്കിയിരുന്നു.

Share this story