വെട്ടേറ്റ് അലുവ അതുലിന്റെ തലയോട്ടി പിളർന്നു; ശരീരത്തിൽ ആഴത്തിലുള്ള ഏഴ് വെട്ടുകൾ

athul

കൊല്ലം കരുനാഗപ്പള്ളിയിൽ നടുറോഡിലിട്ട് ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നത് അതിക്രൂരമായി. വെട്ടേറ്റ് അലുവ അതുലിന്റെ തലയോട്ടി പിളർന്നു. ശരീരത്തിൽ ഏഴ് ആഴത്തിലുള്ള വെട്ടുണ്ട്. ഇടത്തെ കാലിൽ മാത്രം നാല് വെട്ടേറ്റു

വലത്തേ കാലിൽ ഒരു വെട്ടും വലത്തെ കയ്യിൽ ഒരു വെട്ടുമേറ്റിട്ടുണ്ട്. വെട്ടേറ്റ് പിളർന്ന നിലയിലായിരുന്നു ശരീരം. അതുലിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് വിഷ്ണു എന്ന ഗുണ്ട നേതൃത്വം നൽകുന്ന കടത്തൂർ ഗുണ്ടാ സംഘമാണെന്നാണ് സൂചന

കുക്കു എന്ന് വിളിക്കുന്ന മനുവും ആക്രമണ സമയത്ത് അതുലിനൊപ്പം ഉണ്ടായിരുന്നു. മനുവിന് കാര്യമായ പരുക്കില്ല. മനുവിനെ മർദിച്ച് സ്ഥലത്ത് നിന്ന് ഓടിച്ച ശേഷമാണ് അതുലിനെ വെട്ടിക്കൂട്ടിയത്. ജിം സന്തോഷ് എന്ന ഗുണ്ടയെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ് അതുൽ. ഈ കേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ പോയി ഒപ്പിട്ട് മടങ്ങുമ്പോഴാണ് ആക്രമണം നടന്നത്.
 

Tags

Share this story