എന്നും അതിജീവിതക്കൊപ്പം; അപ്പീൽ നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് കെ കെ ശൈലജ

shailaja

നടിയെ ആക്രമിച്ച കേസിൽ അപ്പീൽ നൽകാനുള്ള നിയമവകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിപിഎം നേതാവ് കെ കെ ശൈലജ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എന്നും അതിജീവിതക്കൊപ്പമാണെന്നും ശൈജല ടീച്ചർ കുറിച്ചു. കുറ്റകൃത്യം തെളിഞ്ഞു. ഗൂഢാലോചനക്കും തെളിവുണ്ടായിരുന്നു. അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ സൂചിപ്പിക്കുന്നു. അപ്പീൽ നൽകാനുള്ള നിയമ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശൈലജ ടീച്ചർ പറഞ്ഞു

കേസിൽ വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. അതിജീവിതക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ശക്തമായ അന്വേ,ണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. അപ്പീൽ പോകാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു

നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയ കുറ്റമെല്ലാം തെളിഞ്ഞു. എന്നാൽ എട്ടാം പ്രതിയായ ദിലീപ് അടക്കം നാല് പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു
 

Tags

Share this story