നയപ്രഖ്യാപനത്തിലെ തിരുത്ത്: ഇക്കാര്യത്തിൽ സർക്കാരിനൊപ്പമെന്ന് പ്രതിപക്ഷം, സജി ചെറിയാനും വിമർശനം

satheeshan pinarayi

ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ തിരുത്തലുകളും ഒഴിവാക്കലുകളും നടത്തിയ സംഭവവും ഗവർണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി സഭയിൽ വായിച്ച സംഭവത്തിലും സർക്കാരിന് പിന്തുണ അറിയിച്ച് പ്രതിപക്ഷം. നയപ്രഖ്യാപനത്തിൽ തിരുത്തൽ വരുത്തിയത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിനോട് പ്രതിപക്ഷം യോജിക്കുന്നതായും സതീശൻ വ്യക്തമാക്കി

അതേസമയം മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനക്കെതിരെയും പ്രതിപക്ഷം വിമർശനമുന്നയിച്ചു. പേര് നോക്കി ആളെ നിശ്ചയിക്കുന്ന നീക്കം കേരളത്തിൽ ഇതാദ്യമാണ്. ഇത് തെറ്റാണെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ഞെട്ടിക്കുന്നതാണെന്നും വിഡി സതീശൻ പറഞ്ഞു. 

പ്രസ്താവനയിലൂടെ ഭരണഘടനാ ലംഘനമാണ് സജി ചെറിയാൻ നടത്തിയത്. വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുകയാണ്. തെറ്റാണെന്ന് ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ഞെട്ടിപ്പിക്കുന്നു. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നുള്ള ഇത്തരം നീക്കം ആശ്ചര്യപ്പെടുത്തുന്നതാണെന്നും സതീശൻ പറഞ്ഞു. മതേതര മുഖം നഷ്ടപ്പെട്ട സർക്കാരാണിതെന്ന് പികെ കുഞ്ഞാലിക്കുട്ടിയും വിമർശിച്ചു.
 

Tags

Share this story