പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് കാസർകോട്; കനത്ത സുരക്ഷാ വിന്യാസം

pinarayi

കനത്ത പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട് എത്തും. അഞ്ച് പൊതുപരിപാടികളാണ് മുഖ്യമന്ത്രിക്ക് ഇന്ന് ജില്ലയിലുള്ളത്. സുരക്ഷക്കായി 911 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കാസർകോട് ജില്ലയ്ക്ക് പുറമെ നാല് ജില്ലകളിൽ നിന്നുള്ള പോലീസുകാരെ കൂടി ഉൾപ്പെടുത്തിയാണ് സുരക്ഷാ വിന്യാസം

14 ഡിവൈഎസ്പിമാരും സുരക്ഷാ ചുമതലയിലുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധങ്ങൾ തുടരുമെന്നാണ് കോൺഗ്രസ്, ലീഗ് നേതൃത്വം അറിയിക്കുന്നത്. മുഖ്യമന്ത്രിയെ വഴിയിൽ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് ലീഗും കെ എസ് യുവും വ്യക്തമാക്കുന്നു.
 

Share this story