Saturday, 14 November 2026 About Us · Contact Us

ഓപ്പറേഷൻ തൂഫാന് അമിത് ഷാ പിന്തുണയറിയിച്ചു; ലഹരിമുക്ത ഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകുമെന്ന് രമേശ് ചെന്നിത്തല

Amit Shah Extends Support To Operation Toofan Includes - Sha Rame

ഓപ്പറേഷൻ തൂഫാനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. ദൗത്യത്തിന് അമിത് ഷാ എല്ലാവിധ പിന്തുയും അറിയിച്ചു. ലഹരിമുക്ത ഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി ഓപ്പറേഷൻ തൂഫാന് കേന്ദ്ര സർക്കാർ സഹായം നൽകുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. പൊലീസിൽ 30 ശതമാനം വനിതാ സംവരണം ഉടൻ നടപ്പാക്കുമെന്ന കാര്യവും അറിയിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

സേനയുടെ ആധുനിവത്കരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയിട്ടുണ്ട്. സേനയ്ക്ക് ലഭിക്കേണ്ട വിവിധ ഫണ്ടുകൾ ഉടൻ നൽകണമെന്ന ആവശ്യവും കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതൽ ജയിലുകൾക്കായി പ്രൊപ്പോസൽ സമർപ്പിച്ചു. പൂജപ്പുരയുമായി ബന്ധപ്പെട്ട് ഓപ്പൺ ജയിലിൽ പദ്ധതിയും കൈമാറി. നെട്ടുകാൽതേരിയിൽ പുതിയ സെൻട്രൽ ജയിൽ വേണം എന്ന നിർദേശവും സമർപ്പിച്ചിട്ടുണ്ടെന്ന് അദേഹം അറിയിച്ചു.

ലഹരിമുക്ത ഭാരതത്തിന് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് നേരത്തെ കത്തയച്ചിരുന്നു. ലഹരിമുക്ത ഭാരതത്തിനായി ‘ഓപ്പറേഷൻ തൂഫാൻ’ അടക്കമുള്ളവ കേരളം നടപ്പാക്കുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായി ദേശീയ തലത്തിൽ ഏകോപനം വേണമെന്നുമായിരുന്നു കത്തിലെ ആവശ്യം. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഗ്യാനേഷ് കുമാറിന് എതിരായ വിജിലൻസ് കേസ് ചർച്ച ചെയ്തില്ല. അതേസമയം കാലടി സർവകലാശാല വിഷയത്തിൽ മന്ത്രി പ്രതികരിച്ചില്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

നിയമസഭ കൈയ്യാങ്കളി കേസ്: പ്രതിഭാഗത്തിന്റെ ഹരജികൾ തള്ളി; ഒന്നാം സാക്ഷി നേരിട്ട് ഹാജരാകണമെന്ന് കോടതി

നിയമസഭ കൈയ്യാങ്കളി കേസ്: പ്രതിഭാഗത്തിന്റെ ഹരജികൾ തള്ളി; ഒന്നാം സാക്ഷി നേരിട്ട് ഹാജരാകണമെന്ന് കോടതി

38 മിനിറ്റ് മുൻപ്
പുനർജനി പദ്ധതിയിൽ വീണ്ടും അന്വേഷണം വേണം; വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

പുനർജനി പദ്ധതിയിൽ വീണ്ടും അന്വേഷണം വേണം; വിജിലൻസ് ക്ലോഷർ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

12 മണിക്കൂർ മുൻപ്
എം ജി സര്‍വകലാശാലയിലെ മാധ്യമ നിയന്ത്രണം പിന്‍വലിക്കണം; എസ് എഫ് ഐ

എം ജി സര്‍വകലാശാലയിലെ മാധ്യമ നിയന്ത്രണം പിന്‍വലിക്കണം; എസ് എഫ് ഐ

12 മണിക്കൂർ മുൻപ്
നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ

നിങ്ങൾ ആരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ

13 മണിക്കൂർ മുൻപ്
ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ഗതാഗതമന്ത്രി സി.പി ജോൺ

13 മണിക്കൂർ മുൻപ്
ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

14 മണിക്കൂർ മുൻപ്