അമിത്ഷാ 12 ന് തൃശൂരിൽ; തേക്കിൻകാട് മൈതാനത്ത് പൊതുസമ്മേളനം

Amith Sha
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ 12 ന് തൃശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് നടക്കേണ്ടിയിരുന്ന അമിത്ഷായുടെ തൃശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത്ഷാ അഭിസംബോധന ചെയ്യുമെന്നും ബിജെപി സംസ്ഥാന നേതൃത്വം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ആദ്യം ഇന്ന് വൈകീട്ട് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് പരിപാടി മാറ്റിവച്ചത്.

Share this story