ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത്, പിന്നാലെ മോദിയും വരും: ലക്ഷ്യം മിഷൻ 35
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരുക്കങ്ങൾ സജീവമാക്കി ബിജെപി. തിരുവനന്തപുരം കോർപറേഷൻ പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11ന് തിരുവനന്തപുരത്ത് എത്തും.
എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് ഇത്തവണത്തെ നീക്കം. 2026ൽ 35 സീറ്റുകളിലാണ് ബിജെപി പ്രധാനമായും കണ്ണുവെക്കുന്നത്. ഭരണം പിടിക്കുന്നതിന് അപ്പുറം 2026ൽ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിലയിൽ വളരുക എന്നതാണ് 35 സീറ്റുകളിൽ ശ്രദ്ധ വെച്ചുള്ള നീക്കം
അമിത് ഷാ ബിജെപി കോർ കമ്മിറ്റി യോഗത്തിലും കൗൺസിലർമാരുടെ യോഗത്തിലും പങ്കെടുക്കും. അമിത് ഷായ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും തിരുവനന്തപുരത്ത് എത്തും. തലസ്ഥാനത്ത് എത്തുമ്പോൾ മോദി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയേക്കുമെന്നാണ് വിവരം
