സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം; ചികിത്സയിലായിരുന്ന 77കാരി മരിച്ചു

ameebic

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിയായ വീട്ടമ്മയാണ് ഇന്നലെ മരിച്ചത്. 77 വയസായിരുന്നു. ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോഡിയം കുറഞ്ഞതിനെ തുടർന്നാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്

10സ ദിവസം മുമ്പ് നടത്തിയ രക്തപരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് ഈ മാസം ഇതുവരെ 10 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

61 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്ത കേസുകളേക്കാൾ കൂടുതൽ കേസുകൾ ഈ മാസം മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 

Tags

Share this story