മൂവാറ്റുപുഴയിൽ 85കാരിയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

suicide
എറണാകുളം മൂവാറ്റുപുഴയിൽ 85കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളകം സ്വദേശി സാറാമ്മയാണ് മരിച്ചത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കണ്ടത്. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ ചെന്നു നോക്കിയപ്പോഴാണ് പൊള്ളലേറ്റ നിലയിൽ വയോധികയെ കണ്ടത്.
 

Share this story