തൃക്കാക്കരയിൽ വാടക വീട്ടിൽ ലഹരി വിൽപ്പന നടത്തിയിരുന്ന നടി പിടിയിൽ

anju

കൊച്ചി തൃക്കാക്കരയിൽ വീട് വാടകക്കെടുത്ത് ലഹരി വിൽപ്പന നടത്തിയിരുന്ന നാടക നടിയായ യുവതി പിടിയിൽ കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കാസർകോട് സ്വദേശി ഷമീർ പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. 

ഉണിച്ചിറ തോപ്പിൽ ജംഗ്ഷനിലെ കെട്ടിടത്തിൽ പതിവ് പരിശോധനക്ക് എത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയിൽ ദമ്പതികളെന്ന വ്യാജേനയാണ് അഞ്ജുവും ഷമീറും താമസിച്ചിരുന്നത്. പോലീസിനെ കണ്ടതോടെ ഷമീർ ഓടി രക്ഷപ്പെട്ടു. സംശയം തോന്നിയ പോലീസ് ഇതോടെ ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
 

Share this story