എൽഡിഎഫിൽ സീറ്റ് വിഭജനത്തിൽ ധാരണയായി; സിപിഎം 15 ഇടത്ത് മത്സരിക്കും

cpm

ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ എൽഡിഎഫിൽ ധാരണയായി. സിപിഎം 15 സീറ്റിലും സിപിഐ നാല് സീറ്റിലും മത്സരിക്കും. രണ്ട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും കേരളാ കോൺഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രമാണ് നൽകിയത്. 10ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും

സിപിഎം ഇതുവരെ 16 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. ഇത്തവണ ഒരു സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് കൈമാറി. കോട്ടയം സീറ്റിന് പുറമെ പത്തനംതിട്ട സീറ്റ് കൂടി കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം വഴങ്ങിയില്ല.
 

Share this story