കടവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം; സുഹൃത്ത് പിടിയിൽ

Police

തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിൽ കടവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച സുഹൃത്ത് അറസ്റ്റിൽ. ഏപ്രിൽ 5ന് രാത്രി 11.30ഓടെയാണ് കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ഷഫീഖിനെ സുഹൃത്ത് അക്ബർഷാ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചത്. ഒരു കേസുമായി ബന്ധപ്പെട്ട് തന്നെ പോലീസിന് ഒറ്റുകൊടുത്തത് ഷഫീഖാണെന്ന് ഇയാൾ പറയുന്നു. ഈ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിൽ എത്തിച്ചത്

കടവരാന്തയിൽ ഒരാൾ പരുക്കേറ്റ് കിടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ മനസ്സിലായത്. പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു. അക്ബർഷായെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഗുരുതരമായി പരുക്കേറ്റ ഷഫീഖ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
 

Share this story