രണ്ട് പേർ മരിച്ച വാഹനാപകടത്തിൽ രക്ഷാപ്രവർത്തനത്തിനിടെ യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമം
Apr 16, 2023, 11:08 IST

തൃശ്ശൂർ തളിക്കുളത്ത് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ യുവതിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർ അപകടത്തിൽ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട ബസിലെ യാത്രക്കാരിയുടെ മല മോഷ്ടിക്കാൻ ശ്രമിച്ച കാഞ്ഞാണി സ്വദേശി ബാബുവിനെയാണ് നാട്ടുകാർ പിടികൂടിയത്
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. പറവൂർ തട്ടാൻപടി സ്വദേശികളായ പത്മനാഭൻ(81), ഭാര്യ പാറുക്കുട്ടി എന്നിവരാണ് മരിച്ചത്. മകൻ ഷാജു, ഭാര്യ ശ്രീജ, ഇവരുടെ മകൾ അഭിരാമി, ബസ് യാത്രക്കാരൻ സത്യൻ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.