എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരുക്ക്
May 19, 2023, 10:24 IST

എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരുക്കേറ്റു. കണമല അട്ടിവളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ(65) ആണ് മരിച്ചത്. പ്ലാവനക്കുഴിയിൽ തോമാച്ചൻ(60) എന്നയാൾക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ നാട്ടുകാരും വനപാലകരും തമ്മിൽ സ്ഥലത്ത് സംഘർഷമുണ്ടാകുകയും ചെയ്തു.