മലപ്പുറത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു

മലപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ആലിൻചുവട് സ്വദേശി പാങ്ങാട്ട് കുഞ്ഞിമുഹമ്മദാണ്(70) മരിച്ചത്

രാവിലെ ഏഴ് മണിയോടെയാണ് മൂന്നിയൂർ ആലിൻചുവടിൽ വെച്ച് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിമുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

ചികിത്സയിലിരിക്കെയാണ് ഉച്ചയോടെ മരണം സംഭവിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്.
 

Share this story