വൃദ്ധ മാതാവിനെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

manu

തൊടുപുഴ കരിങ്കുന്നത്ത് വൃദ്ധയായ മാതാവിനെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. വീട്ടിൽ അറ്റകുറ്റപ്പണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനു(45)വാണ് അറസ്റ്റിലായത്. അവശയായ മകളെ വൃദ്ധ മാതാവാണ് ആശുപത്രിയിൽ എത്തിച്ചത്. ഏപ്രിൽ നാലിനാണ് സംഭവം

മാതാവും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം മനു മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ സ്ത്രീയുടെ മൊഴിയടക്കം രേഖപ്പെടുത്തിയ ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

Share this story